Latest NewsNewsInternational

ലൈംഗികതയുടെ കാര്യത്തില്‍ ഭാര്യയോട് ഭര്‍ത്താവ് കാണിച്ചത് വിശ്വാസവഞ്ചന : ഭര്‍ത്താവിനെതിരെ കേസ് : അപൂര്‍വതകളില്‍ അപൂര്‍വമായ സംഭവം

ന്യൂയോര്‍ക്ക് : താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചയാള്‍ തന്നെ ചതിക്കുമെന്ന് അവള്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. എല്ലാ സത്യവും മനസ്സിലൊളുപ്പിച്ചുകൊണ്ട് ഒന്നുമറിയാത്തവനെപ്പോലെ നാടകം കളിച്ചുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ വഞ്ചിച്ചത്. തന്നെ ആരോ ശാരീരികമായി ദുരുപയോഗം ചെയ്തുവെന്ന് ഭാര്യ തുറന്നു പറഞ്ഞപ്പോള്‍ പൊലീസില്‍ അറിയിക്കാനായിരുന്നു ഭര്‍ത്താവിന്റെ നിഷ്‌കളങ്കമായ മറുപടി.

സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ കള്ളിവെളിച്ചത്തായത്. മദ്യലഹരിയില്‍ ഭാര്യ വഴിയില്‍ക്കിടക്കുന്നുവെന്നു പറഞ്ഞു ലഭിച്ച ഫോണ്‍കോളിനെത്തുടര്‍ന്നാണ് ആ രാത്രി ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. മദ്യലഹരിയിലായിരുന്ന ഭാര്യയുടെ സമ്മതം ചോദിക്കാതെ അയാള്‍ അവരെ ലൈംഗിമായി ഉപയോഗിച്ചു. ഈ കാര്യമൊന്നുമറിയാതെയാണ് പിറ്റേന്നു രാവിലെ ഉറക്കമുണര്‍ന്ന ഭാര്യതന്നെ ആരോ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ഭര്‍ത്താവിനോട് പറയുന്നത്.

എന്നാല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഒരക്ഷരം തുറന്നു പറയാന്‍ ഭര്‍ത്താവ് തയാറായില്ല. പൊലീസിനെ വിളിക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലും വൈദ്യപരിശോധനയിലുമാണ് കള്ളന്‍കപ്പലില്‍ തന്നെയാണെന്ന് ഭാര്യയ്ക്ക് മനസ്സിലായത്. പരസ്പ്പരസമ്മതത്തോടെ ആഴ്ചകള്‍ക്ക് മുമ്പാണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന ഭാര്യയുടെ മൊഴികൂടിയായപ്പോള്‍ ഭര്‍ത്താവ് കുടുങ്ങി.

ഭര്‍ത്താവ് തന്നെ മാനഭംഗപ്പെടുത്തി എന്നതിനേക്കാള്‍ അവരെ സങ്കടപ്പെടുത്തുന്നത് അദ്ദേഹം വിശ്വാസവഞ്ചന കാണിച്ചു എന്നുള്ളതാണ്. മാനഭംഗക്കുറ്റത്തിന് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണുന്നതിനും വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button