ന്യൂഡല്‍ഹി: ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ നിയമപരിരക്ഷ ‘വന്ദേമാതര’ത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്.
നിയമനിര്‍മ്മാണകാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി. ദേശീയ പദവികളെ അപമാനിക്കുന്നത് തടയുന്ന ബില്ലില്‍ ഭേദഗതി വരുത്തി വന്ദേമാതരത്തിന് നിയമപരിരക്ഷ ആവശ്യപ്പെട്ട് ഗൗതം മൊറാര്‍ക്ക സമര്‍പ്പിച്ച ഹര്‍ജി നേരത്തേ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ പ്രവിന്‍ എച്ച് പരേഖറാണ് ഗൗതം മൊറാര്‍ക്കയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
Post Your Comments