റിയാദ്: 2018 ല്‍ സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുമെന്ന ചരിത്ര പ്രധാനമായ തീരുമാനം സൗദി അറേബ്യയുടെ സാംസ്കാരിക വിനോദ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.അമേരിക്കന്‍ കമ്പനികളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നത്.
സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. സൗദിയുടെ എണ്ണ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. സൗദി അറേബ്യയിലെ മാറ്റങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. പുതിയ തീയേറ്റർ കരാറുകള്‍ അതിന്റെ ഭാഗമാണ്.
അമേരിക്കയിലെ ഏറ്റവും വലിയ സിനിമാശാല ശൃംഖലയുള്ള കമ്ബനിയാണ് എഎംസി എന്റര്‍ടൈമെന്റ്. ഇവരാണ് സൗദിയിലേക്ക് എത്തുന്നത്. സിനിമാ നിരോധനം നീക്കിയതിന് തൊട്ടുപിന്നാലെയാണ് സൗദിയിലേക്ക് കമ്പനിയുടെ വരവ്. സൗദിയിലെ മിക്ക സ്ഥലങ്ങളിലും കമ്പനി തീയേറ്ററുകൾ സ്ഥാപിക്കും.
Post Your Comments