ജയ്പൂർ: രാജസ്ഥാനിൽ കവർച്ചക്കാരുടെ വെടിയേറ്റ് തമിഴ്നാട് പോലീസുകാരൻ മരിച്ചു. കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ പെരിയ പാണ്ടി (48) ആണ് മരിച്ചത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. കോലാത്തൂരിൽ റിപ്പോർട്ട് ചെയ്ത കവർച്ചാകേസിലെ പ്രതികളിൽ ഒരാളെ പിടിക്കാനാണ് ഇവർ രാജസ്ഥാനിൽ എത്തിയത്. കവർച്ചാസംഘം തന്നെയാണ് പോലീസുകാരനെ വധിച്ചതെന്നാണ് സൂചന.
നിൽ എത്തിയത്. ബുധനാഴ്ച പുലർച്ചെ 2.30 ഓടെ പെരിയ പാണ്ടി ഉൾപ്പടെയുള്ള തമിഴ്നാട് സംഘം മുഖ്യപ്രതിയുടെ വീട് വളഞ്ഞപ്പോഴായിരുന്നു വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കാതെയാണ് തമിഴ്നാട് പോലീസ് പ്രതികളുടെ വീട്ടിൽ എത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോഴാണ് കൂടുതൽ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments