തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സഹായമെത്തിക്കുവാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി സഹായാഭ്യര്‍ത്തിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന നല്‍കാന്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കേന്ദ്ര ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യവസായികള്‍, വ്യാപാരികള്‍, കലാസാഹിത്യ രംഗത്തുള്ളവര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകണമെന്നഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ജി (2) (കകകഒഎ) പ്രകാരം ആദായനികുതിയില്‍ 100 ശതമാനം ഇളവിന് അര്‍ഹതയുണ്ട്. ചെക്ക് മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടറിയറ്റ്, തിരുവനന്തപുരം 1 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്ക് മാറ്റണം.
ബാങ്ക് അക്കൗണ്ട് നമ്പര്‍: 67319948232
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം
IFS Code: SBIN0070028
ദുരിതാശ്വാസത്തിന് വലിയ തോതില്‍ ഫണ്ട് ആവശ്യമായതിനാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം അനിവാര്യമാണ്.
Post Your Comments