Latest NewsKeralaNews

ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രം: ഇ.എസ് ബിജി മോള്‍

കോതമംഗലം: ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എം.എല്‍.എമാരായതെന്ന വിമര്‍ശനവുമായി എം.എല്‍.എ ഇ.എസ് ബിജിമോള്‍. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറിപറയാന്‍ വേണ്ടി മാത്രം നടക്കുകയാണെന്നും ആരും സിപിഐയുടെ മേലെക്കേറി വല്ലാതെ മേയരുതെന്നും ബിജിമോള്‍ വ്യക്തമാക്കി. ഇപ്പോള്‍ സി.പി.എം കാണിക്കുന്നത് സാമാന്യ മര്യാദയല്ലെന്നും ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എം.എല്‍.എമാരയതെന്നും ബിജി മോള്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ കുട്ടമ്പുഴ ലോക്കല്‍ സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്തശേഷമാണ് സിപിഎമ്മിനെതിരെ ബിജി മോള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. മുന്നണി ബന്ധം മറന്നുള്ള സിപിഎം നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളും നിലപാടുകളും അതിരുവിടുകയാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റില്‍ സിപിഐയെ സഹായിച്ചപ്പോള്‍, അതിന്റെ നാലിരട്ടി സീറ്റില്‍ സിപിഐ തിരിച്ചു സഹായിച്ചിട്ടുണ്ടെന്നും ബിജി മോള്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button