Latest NewsKeralaNews

യുഡിഎഫും എല്‍ഡിഎഫും കണക്കാണ്, ആരായാലും ദളിതര്‍ ദുരിതങ്ങളൊക്കെ അനുഭവിക്കണം; ദയനീയാവസ്ഥ തുറന്ന് പറയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വൈറല്‍

മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍. താന്‍ ദളിതനായതുകൊണ്ട് മാത്രമാണ് ചടങ്ങുകളില്‍ പോലും വിവേചനം നേരിടുന്നത്. യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും വലിയ വലിയ ആളുകളുടെ പേര് മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മന്ത്രിയെ വിളിക്കാം, എം.എല്‍.എ.യെ വിളിക്കാം, എല്ലാവരേയും വിളിക്കാം. ആര്‍ക്കുവേണമെങ്കിലും തറക്കല്ലിടാം, ഉദ്ഘാടനം ചെയ്യാം. പക്ഷെ ഞാന്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ആയിട്ടുപോലും എന്നെ ഒന്ന് അറിയിക്കുക കൂടി ചെയ്യാറില്ല. . ആ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ അറിയേണ്ട കാര്യങ്ങള്‍ കൂടി എന്നെ അറിയിക്കറില്ലെന്നും ഒരു വീഡിയോയില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഞങ്ങളെ പോലുള്ള ആളുകളുടെ പേര് വരാനും ഉദ്ഘാടനത്തിനും അദ്ധ്യക്ഷ സ്ഥാനത്ത് വരാനും നിങ്ങളാരും സമ്മതിക്കില്ല, തത്പരരല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വിവേചനം നേരിടുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button