തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഐഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എതിരാളികള്‍ക്കും പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്ഐയെ ഉപദേശിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വന്തം സംഘടനയില്‍ അത് നടപ്പാക്കാൻ തയ്യാറാകുമോ. മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതു പോലെയേ കോടിയേരിയുടെ ഉപദേശത്തെ കാണാനാകുകയെന്ന് കുമ്മനം പറയുകയുണ്ടായി.
സിപിഐഎം നേതാക്കന്മാരെ അനുകരിക്കുന്ന എസ്എഫ്ഐ നന്നാകണമെങ്കില്‍ സിപിഐഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണം. എസ്എഫ്ഐയുടെ മുദ്രാവാക്യം സങ്കുചിതമാണെന്ന് കണ്ടെത്തിയ കോടിയേരി ഇത്ര നാളും ഇവരെക്കൊണ്ട് ചെയിച്ച അപരാധങ്ങള്‍ക്ക് മാപ്പു പറയണം.എതിര് ശബ്ദം ഉയര്‍ത്തി എന്ന ഒറ്റക്കാരണത്താല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊന്നു തള്ളിയവര്‍ നിരവധിയാണെന്നും കുമ്മനം ആരോപിച്ചു.
Post Your Comments