തിരുവനന്തപുരം ; എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 16 മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 28. വോട്ടെടുപ്പ് ജനുവരി 11 രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. 12ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. ; തിരുവനന്തപുരം-ആര്യങ്കോട്- മൈലച്ചല്‍, നഗരൂര്‍-നഗരൂര്‍, കൊല്ലം-പടിഞ്ഞാറേ കല്ലട- വിളന്തറ, നെടുവത്തൂര്‍- തെക്കുംപുറം, കൊറ്റങ്കര-മാമ്പുഴ, കോട്ടയം- വാകത്താനം- മരങ്ങാട്, ഇടുക്കി- കൊന്നത്തടി- മുനിയറ സൗത്ത്, പാലക്കാട്- കടമ്പഴിപ്പുറം- കോണിക്കഴി, വടക്കന്‍ഞ്ചേരി- മിച്ചാരംകോട്, മലപ്പുറം- പോത്തുകല്ല്- ഞെട്ടികുളം, തിരുവാലി- എ.കെ.ജി നഗര്‍, എടയൂര്‍- തിണ്ടലം
എറണാകുളം- ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം.
Post Your Comments