Latest NewsKeralaNews

നിങ്ങൾക്ക് ലഭിച്ച കാരുണ്യ ലോട്ടറിയാണ് മകളുടെ മരണം: ജിഷയുടെ അമ്മയുടെ ആർഭാടത്തെ രൂക്ഷമായി വിമർശിച്ചു സോഷ്യൽ മീഡിയ

ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെത്. കൂലിപ്പണിക്കാരി ആയിരുന്ന ജിഷയുടെ അമ്മയുടെ കഷ്ടതകളും വീടിന്റെ ശോചനീയാവസ്ഥയും കണ്ടു ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായമാണ് പല സ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തിയത്. എന്നാൽ മകളുടെ മരണശേഷം ലഭിച്ച
വലിയ സാമ്പത്തിക സഹായം രാജെശ്വരിയെ മറ്റൊരാളാക്കി മാറ്റി എന്നു അയല്‍വാസികളും നാട്ടുകാരും പറയുന്നത്.

ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീട് വന്ന വാർത്തകളും രാജേശ്വരിയുടെ ഭർത്താവ് പാപ്പുവിന്റെയും മകൾ ദീപയുടെയും പ്രസ്താവനകളും.വിലപിടിപ്പുള്ള സാരിയും രൂപ മാറ്റവും നരച്ച മുടി കറുപ്പിച്ചു. പുരികം വരെ ത്രെഡ് ചെയ്തു ഹോട്ടലിലും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെ ടിപ്സ് നൽകിയും യാത്രകൾ ചെയ്തും അവർ ആർഭാടം നയിക്കുകയാണ്. രാജേശ്വരി ഇപ്പോൾ യാത്ര ചെയ്യുന്നത് എ സി കാറിലാണെന്നാണ് പപ്പുവിന്റെ ബന്ധുക്കളുടെ ആരോപണം. പോലീസുകാരിക്ക് ടിപ്സ് കൊടുത്ത് ഇവർക്ക് വിനയാകുകയും ചെയ്തു. പുതിയ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൗകര്യം പോരെന്നും മുകളിൽ ഒരു നില കൂടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ കളക്ടർ ഈ ആവശ്യം നിരാകരിക്കുകയും ചെയ്തു.

മകൾ ദീപക്കും ഈ ആര്ഭാടത്തിൽ എതിർപ്പുണ്ട്. രാജേശ്വരിയുടെ ഭർത്താവ് പാപ്പു വഴിയിൽ കിടന്നാണ് മരിച്ചത്. മൃതദേഹം കാണാൻ പോലും ഇവർ കൂട്ടാക്കിയിരുന്നില്ല. മകളുടെ ഘാതകന് തൂക്കു കയർ നൽകണമെന്ന് പറഞ്ഞ രാജേശ്വരിയുടെ വാർത്തക്ക് താഴെ നിശിത വിമർശനമാണ് പലരും ഉന്നയിക്കുന്നത്. കൂടാതെ ജിഷയുടെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ചിലർ ആരോപിക്കുന്നുണ്ട്. ചില കമന്റുകൾ കാണാം:

‘ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സ്ത്രീ.. .
മകളെ ചോരക്ക് കിട്ടിയ പ്രതിഫലം കൊണ്ട് അർഭാട ജീവിതം നയിച്ച് നടക്കണ നിങ്ങൾ ഒരമ്മയാണോ..? “

“ഈ തള്ള ഇപ്പോൾ മുടിയൊക്ക ഡൈ ചെയ്ത് പുരികം ത്രഡ്ഡ് ചെയ്ത് അടി പൊളി ജീവിതം ആസ്വദിക്കുകയാണ്..
കെട്ടിയോൻ ഒരു ഗ്ലാസ്സ് വെള്ളം കിട്ടാതെ കടത്തിണ്ണയിൽ കിടന്നാണ് മരിച്ചത്…കഷ്ടം ഇവർ ഒരു അമ്മയാണോ..?”

“അനർഹരുടെ കയ്യിൽ പണം എത്തിയതിനാൽ ഉള്ള make ഓവർ ആണിത് …മകളുടെ കൊലച്ചോറിന്റെ വില ആവോളം ആസ്വദിക്കുന്ന നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button