
ജമ്മു-കശ്മീർ: കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലൂടെയും കാശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡുവഴിയുമുള്ള ഗതാഗതം നിരോധിച്ചു. ഇതേകാരണത്താല്‍ ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലഡാക്കിലേക്കുള്ള ശ്രീനഗര്‍-ലേ ഹൈവേയും ഞായറാഴ്ച അടച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് ഗതാഗതം നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബനിഹാല്‍ മേഖല മുതല്‍ 300 കിലോമീറ്ററോളം ഭാഗവും മഞ്ഞുവീഴ്ച മൂലം ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. ഇപ്പോള്‍ തുടരുന്ന കനത്ത മഞ്ഞുവീഴ്ച കശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡിലേക്കും പൂഞ്ച്, രജൗരി ജില്ലകളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്.
Post Your Comments