ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിക്കാനായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉദയ് എക്‌സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിള്‍ ഡക്കര്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് ഉദയ് എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിക്കുന്നത്. മൂന്ന് കോച്ചുകളുമായി തീവണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയിരുന്നു. മികച്ച എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, വിനോദത്തിനായി എല്‍സിടി സ്‌ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഉദയ് എക്‌സ്പ്രസ്സിലുണ്ടാവും
ബയോ ടോയ്‌ലറ്റുകളാണ് ഉദയ് എക്‌സ്പ്രസ്സിന്റെ മറ്റൊരു പ്രത്യേകത. സാധാരണ ട്രെയിനുകളേക്കാള്‍ 40 ശതമാനം അധികം യാത്രക്കാരെ വഹിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും എന്നതാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളുടെ സവിശേഷതകളില്‍ പ്രധാനം.
Post Your Comments