കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന് മുന്നറിയിപ്പ് നല്കി.
നിലവില്‍ സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്സും ഈടാക്കാത്ത സാഹചര്യത്തില്‍ അതേ സ്ഥലത്തേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്നും സേവന നികുതി വാങ്ങുമ്പോള്‍ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്നും ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന് പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ത്ഥാടകരില്‍ നിന്നും ഇത്തരത്തില്‍ സേവന നികുതി ആവശ്യപ്പെട്ടു നോട്ടീസയക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്.
സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുള്ള ഹജ്ജ് സേവനങ്ങള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കേണ്ടതാണെന്നും സ്വകാര്യ ഹജ്ജ് ടൂര്‍ മേഖല ചെലവ് കൂടാന്‍ ഇടവന്നാല്‍ അത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസകരമായി ഭവിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പുമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രസ്താവിക്കുകയും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേ റ്റര്‍മാരുടെ പ്രതിനിധി സംഘത്തോട് സര്‍വ്വീസ് ടാക്സ് നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്കിയതുമായിരുന്നു. എന്നാല്‍ അത് ഇന്നും പ്രായോഗികമായിട്ടില്ലെന്നും അസോസിയേഷന് ആരോപിച്ചു.
Post Your Comments