ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുരവഞ്ചി ജീവനക്കാരന് അറസ്റ്റിലായത് ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിലൂടെ. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്. ബ്രിട്ടീഷ് യുവതിയുടെ പരാതിയിൽ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്ബില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. മസാജ് സെന്റര്‍ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് പുരവഞ്ചിയില്‍ കൊണ്ടുപോവുകയായിരുന്നു.
മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോള്‍ യുവതി എതിര്‍ക്കുകയും ഉടൻ തന്നെ വെളിയിൽ വന്നു റിസോട്ടിലെത്തി വിവരം ധരിപ്പിക്കുകയുമായിരുന്നു.ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു.കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടര്‍ക്ക് ഫോൺ സന്ദേശം എത്തുകയും ചെയ്തു.
ഇതോടെ വിഷയത്തില്‍ കളക്ടര്‍ ടി.വി.അനുപമ ഇടപെടുകയും ഉടന്‍തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ അറിയിക്കുകയും ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു . ഇവരെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ആയുര്‍വേദ ചികില്‍സയ്ക്കായാണ് യുവതി കേരളത്തിലെത്തിയത്.
Post Your Comments