Latest NewsNewsTechnology

നിങ്ങളുടെ ആധാര്‍ ദുരുപയോഗപ്പെടുന്നുണ്ടോ എന്ന് അറിയണോ ?

എല്ലാവര്‍ക്കും ഒരുപോലെയുള്ള സംശയമാണ് നമ്മുടെ ആധാര്‍ ദുരുപയോഗപ്പെടുന്നുണ്ടോയെന്ന കാര്യം. കാരണം നമ്മുടെ എല്ലാ വിവരങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അത് ദുരുപയോഗപ്പെടുമോ എന്ന പേടിയും ഒരുവിധപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്. എന്നാല്‍ നമ്മുടെ ആധാര്‍ ദുരുപയോഗപ്പെടുന്നുണ്ട എന്നറിയാന്‍ ഒരു വഴിയുണ്ട്.

എന്നാല്‍ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ലോക് ചെയ്യുന്നതിലൂടെ ഇത് ദുരൂപയോഗം ചെയ്യപ്പെടുന്നത് തടയാനാകും. ഇതിനൊപ്പം എവിടെയെല്ലാമാണ് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്നും അറിയാന്‍ സാധിക്കും.

ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ആധാര്‍ ഓഥന്റിഫിക്കേഷന്‍ ഹിസ്റ്ററി പേജില്‍ പോകണം. ഇവിടെ നിങ്ങളുടെ ആധാര്‍ നമ്പര്‍ അടിച്ചുകൊടുക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേഡ് സന്ദേശമായി ലഭിക്കും. ആധാറും ഫോണ്‍നമ്പറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒടിപി ലഭ്യമാകൂ.

ഒ.ടി.പി അടിച്ചുകൊടുത്താല്‍ നിങ്ങളുടെ ആധാറിനെ ഉപയോഗിച്ചിരിക്കുന്നത് എവിടെയൊക്കെയാണെന്ന് അറിയാന്‍ സാധിക്കും. ദിവസവും സമയവും മാത്രമല്ല ബയോമെട്രിക്, ഡെമോഗ്രാഫിക് തുടങ്ങിയ ഏത് രീതിയിലാണ് നിങ്ങളെ തെരഞ്ഞിക്കുന്നതെന്നു വരെ ഇതില്‍ നിന്ന് വ്യക്തമായി അറിയാന്‍ സാധിക്കും. ആറ് മാസം വരെയുള്ള വിവരങ്ങളായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button