
തിരുവനന്തപുരം: കടകംപള്ളിയിലെ മരണത്തിന് പിന്നിലാര്? ചോദ്യങ്ങളുയര്‍ത്തി കെ.സുരേന്ദ്രന്‍ രംഗത്ത്. കടകം പള്ളി കോ-ഓപ്പറേറ്റീവ് ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. ലോക്കല്‍ സെക്രട്ടറിയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ കേരള പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊന്നതാണെങ്കില്‍ എന്തിനു കൊന്നുവെന്നും ആരാണ് പിന്നിലെന്നും ജനങ്ങള്‍ക്കറിയണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാവണം. ഈ വിവരം നേരത്തെ തുറന്നു പറഞ്ഞപ്പോള്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസയച്ച് മുങ്ങിയതാണ് മന്ത്രിയുടെ സ്വന്തക്കാരനായ പ്രസിഡന്റെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രിയും നടപടി സ്വീകരിക്കണം. ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments