
തൃശ്ശൂര്‍: ഒന്നരവര്‍ഷം തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും അത് അവഗണിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ യുവാവിന്റെ പ്രതികാരം. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ വീടിനു നേരേ ഇയാള്‍ ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകളും ടാപ്പും വീട്ടുവളപ്പിലെ വാഴകളും ഇയാള്‍ വെട്ടിനശിപ്പിച്ചു. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് യുവാവ് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് വൈലേരിപ്പടി സ്വദേശി ഷക്കീറി(28)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീര്‍ പെണ്‍കുട്ടിയെ വഴിതടഞ്ഞ് നിരന്തരം ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ക്ക് പക ഇരട്ടിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയാണെന്നും ഇതുസംബന്ധിച്ച് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ വീട്ടുകാര്‍ക്കൊപ്പം വിളിച്ചു വരുത്തി പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments