Latest NewsIndiaBusiness

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എസ്ബിഐയിൽ ആണോ ? എങ്കിൽ ഇക്കാര്യം അറിയുക

എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും.

എസ്.ബി.ഐ-എസ്.ബി.ടി ലയനം ഏപ്രിലില്‍ പൂര്‍ത്തിയായെങ്കിലും എതിര്‍പ്പ് ഭയന്ന് പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. അതിനാൽ നിലവിൽ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുക. ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ടു ശാഖകളിൽ ചെറിയ ശാഖയായിട്ടിക്കും പൂട്ടുന്നത്. പൂട്ടിയ ശാഖയിലെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്യും.

ശാഖ പൂട്ടിയാലും പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന ശാഖയില്‍ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച്‌ ഉപഭോക്താവിന് ഇടപാട് തുടരാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button