Latest NewsNewsGulf

അബൂബക്കര്‍ സലേം അന്തരിച്ചു

പ്രശസ്ത അറബ് ക്ലാസിക് ഗായകന്‍ അബൂബക്കര്‍ സലേം അന്തരിച്ചു. ദീര്‍ഘനാളുകളായി രോഗ ബാധിതനായിരുന്നു. 78 വയസായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അബൂബക്കര്‍ സലേയുടെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.

ആഴത്തിലുള്ള ഖലീജ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമെന്ന് അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസായ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. യമന്‍, അറബ്, ഗള്‍ഫ് രാജ്യങ്ങളുടെ സംസ്‌കാരികമായ ദുഖം അദ്ദേഹത്തിന്റെ ഗാനങ്ങളിലുണ്ടായിരുന്നു.ജനങ്ങള്‍ അബൂബക്കര്‍ സലേയുടെ ശബ്ദം ഇഷ്ടപ്പെടുന്നെന്നും അത് അവരുടെ ഓര്‍മ്മകളുടെ ഭാഗമായിരിക്കുകയും ചെയ്യും. അബുബക്കറിനു മേല്‍ ദൈവം കാരുണ്യം ചൊരിയെട്ടയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1939 മാര്‍ച്ച് 17 ന് യെമനില്‍ ജനിച്ച അബൂബക്കര്‍ സലേം സംഗീതപഠനം ജന്മനാട്ടില്‍ നിന്നു കരസ്ഥമാക്കിയ ശേഷം സൗദിയിലേക്ക് താമസം മാറ്റി. പിന്നീട് വിവിധ അറേബ്യന്‍ രാജ്യങ്ങളില്‍ ഗായകന്‍ എന്ന നിലയില്‍ പ്രശസ്തി നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button