ദുബായ്•ദുബായില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ പോലീസില്‍ നിന്നും പെര്‍മിറ്റ് നേടണം. ഇതിനായി പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.
ഈ സേവനം എങ്ങനെ ലഭിക്കുമെന്ന് ദുബായ് പോലീസിന്റെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
ഗുണഭോക്താക്കള്‍
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന എല്ലാ യു.എ.ഇ നിവാസികളും ഈ സേവനത്തിന് അര്‍ഹരാണ്.
നടപടിക്രമങ്ങളും ആവശ്യമായ രേഖകളും
സേവനത്തിനു മുമ്പോ ശേഷമോ താഴെ പറയുന്നവ ആവശ്യമായി വരും:
തിരിച്ചറിയല്‍ രേഖകള്‍
1) സാധാരണ പ്രവര്‍ത്തി സമയം കഴിഞ്ഞ് ജോലി ചെയ്യേണ്ടതിന്റെ കാരണവും സൈറ്റില്‍ ജോലി ചെയ്യുന്നവരുടെ പേരും വ്യക്തമാക്കുന്ന ഒരു കത്ത്
2) സൈറ്റില്‍ ജോലി ചെയുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍
3) എസ്റ്റാബ്ലിഷ്മെന്റ് സിഗ്നേറ്ററി കാര്‍ഡിന്റെ പകര്‍പ്പ്
4) ട്രേഡ് ലൈന്‍സിന്റെ പകര്‍പ്പ്
5) ബിസിനസ് സെന്ററിന്റെ അല്ലെങ്കില്‍ കെട്ടിട ഉടമയുടെ നോ-ഒബ്ജക്ഷന് ലെറ്റര്‍
6) ജോലി സ്ഥലം ബിസിനസ് സെന്ററിന് പുറത്താണെങ്കില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ നോ-ഒബ്ജക്ഷന് ലെറ്റര്‍
7) ബാങ്കുകള്‍ ആണെങ്കില്‍, സെന്‍ട്രല്‍ ബാങ്ക് നല്കിയ നോ-ഒബ്ജക്ഷന് ലെറ്റര്‍
ഫീസ്
സര്‍വീസ് ഫീ: 100 ദിര്‍ഹം
നോളജ് ഫീ: 10 ദിര്‍ഹം
ഇന്നൊവേഷന് ഫീ: 10 ദിര്‍ഹം
സര്‍വീസ് ചാനലുകള്‍
1. ദുബായ് പോലീസ് വെബ്സൈറ്റ്-ഇന്റര്‍നെറ്റ് സര്‍വീസസ്
2. ദുബായ് പോലീസ് സ്മാര്‍ട്ട് ആപ്പ്സ്
3. കാള്‍ സെന്റര്‍ 101 (അന്വേഷണങ്ങള്‍ മാത്രം)
4. ദുബായ് പോലീസ് സ്റ്റേഷനുകള്‍
5. ഷോപ്പിംഗ് മാളുകളിലെ ദുബായ് പോലീസ് ഓഫീസുകള്‍
നടപ്പാക്കുന്ന ചുമതലയുള്ള വകുപ്പ്
പോലീസ് സ്റ്റേഷനുകള്‍ക്കും ക്രിമിനൽ അന്വേഷണങ്ങളുടെ പൊതുവകുപ്പിനും
Post Your Comments