Latest NewsNewsIndia

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലോ ? സ്ഥാനം അറിയാം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയേക്കാളും മുമ്പില്‍ അമേരിക്കയും യുകെയും ചൈനയും അടക്കമുള്ള രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്‌‍. സാമ്പത്തികമായി ഇന്ത്യയേക്കാളും പിന്നിലുള്ള കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റിന് ഇവിടത്തേക്കാള്‍ വേഗതയുണ്ട്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇത്.

ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇയിലെ വേഗത സെക്കന്‍ഡില്‍ 46.83 എം.ബിയാണ്. 39.58 എം.ബി വേഗതയുള്ള കാനഡ 14-ാം സ്ഥാനത്തും 31.22 എം.ബി വേഗതയുള്ള ചൈന 31-ാം സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യു.കെ 43-ാം സ്ഥാനത്തും 26.32 എം.ബി വേഗതയുള്ള അമേരിക്ക 44-ാം സ്ഥാനത്തുമാണ്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്. 109-ാമനായ ഇന്ത്യയില്‍ ശരാശരി വേഗത 8.80 എംബിയാണ്. 53.01 എം.ബി ശരാശരി വേഗതയുള്ള നെതര്‍ലാന്‍ഡ്‌സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്‌ലാന്‍ഡ് മൂന്നാമതുമാണ്.

ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ഡൗണ്‍ലോഡ് വേഗത ശരാശരി 7.65 എം.ബി ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 15 ശതമാനം വര്‍ദ്ധനയാണ് ഡാറ്റാ വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button