ന്യൂഡല്‍ഹി: വിവാഹത്തിന് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ എത്ര പുരുഷന്മാര്‍ വിവാഹം കഴിക്കുമെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ജീന്‍സ് ധരിച്ച് ക്ഷേത്രത്തിലെ പുരോഹിതനാകുമെന്ന് ചിലര്‍ പറയുന്നുണ്ടെന്നും ആരും അത് ഇഷ്ടപ്പെടില്ലെന്നും ഒരു പെണ്‍കുട്ടി പരമ്പരാഗത വിവാഹ വസ്ത്രത്തിന് പകരം ജീന്‍സ് ധരിച്ച് മണ്ഡപത്തിലെത്തിയാല്‍ വിവാഹം കഴിക്കാന്‍ ആരെങ്കിലും തയ്യാറാകുമോയെന്നും മന്ത്രി ചോദിച്ചു.
എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ നിരവധി പേരാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഖൊരഖ്നാഥ് ക്ഷേത്രത്തില്‍ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്ത് സ്ഥാപകദിനാഘോഷത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.
Post Your Comments