മലപ്പുറം: എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളാവുമെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും പൊലീസ് സൂചന നല്കി. ആറ് ഫേസ്ബുക്ക് എക്കൗണ്ടുകള്ക്കെതിരെയാണ് മലപ്പുറം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നത്.
ഡിസംബര്‍ ഒന്നിന് ആരോഗ്യവകുപ്പിെന്റ ജില്ലാതല എയ്ഡ്സ് ബോധവത്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ശിരോവസ്ത്രം ധരിച്ച മുസ്ലിം പെണ്‍കുട്ടികള്‍ പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം അരങ്ങേറിയിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിത കമീഷന് സ്വമേധയ കേസെടുത്തിരുന്നു.
ബിച്ചാന്‍ ബഷീര്‍, പി.എ. അനസ്, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്കര്‍ ഫരീഖ് എന്നിവരാണ് പ്രതികള്‍. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണം, അശ്ലീല പദപ്രേയാഗം എന്നിവക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Post Your Comments