2013 ല്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത പോക്ക് (Poke) പരിഷ്‌കരിച്ച് പുതിയ രൂപത്തില്‍ തിരികെ എത്തുന്നു. ഫെയ്‌സ്ബുക്കില്‍ ഒരാളുടെ ശ്രദ്ധയാകര്‍ഷിക്കാനോ അവര്‍ നിങ്ങളെ ഓര്‍ക്കുന്നുവെന്ന് കാണിക്കാനോ ഉപയോഗിച്ചിരുന്ന ‘പോക്ക് ‘ ശല്യമാണെന്ന് ഉപഭോക്താക്കള്‍ നിരന്തരം അഭിപ്രായം പറഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്ക് അതെടുത്ത് കളയുകയായിരുന്നു.
എന്നാല്‍, നീക്കം ചെയ്ത പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തി ഹലോ എന്ന പുതിയ ബട്ടണ്‍ ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നു. വാക്കുകളുടെ സഹായമില്ലാതെ ഫെയ്‌സ്ബുക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഹലോയുടെ ലക്ഷ്യം.
ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, കാനഡ, കൊളംബിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയിലാണ് ‘പോക്ക്’ന്റെ പരിഷ്‌കരിച്ച ഫീച്ചര്‍ എത്തിയിരിക്കുന്നത്. പോക്ക് ഒരു തോണ്ടുവിരലായിരുന്നെങ്കില്‍ ഹലോ ഒരു കൈവീശലാണ്. ഇത് എപ്പോള്‍ ഇന്ത്യയില്‍ വരുമെന്ന് വ്യക്തമല്ല.
Post Your Comments