KeralaLatest NewsNews

എം.എം.മണിയും എസ്.രാജേന്ദ്രനും കയ്യേറ്റക്കാരെന്ന് സിപിഐ : ഡി വൈ എസ് പി ഓഫീസിലേക്ക് പ്രകടനം

ഇടുക്കി: മൂന്നാറില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ പ്രകടനം. എം എം മണിയും എസ് രാജേന്ദ്രനും കയ്യേറ്റക്കാരാണെന്നും സി പി ഐ ആരോപിച്ചു. സിപിഐ പ്രവർത്തകരെ സിപിഎം നേതൃത്വം കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രകടനം. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടന്ന പ്രകടനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

സബ്കളക്ടര്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ മേഖലയില്‍ സിപിഎം,- സിപിഐ തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനു ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്യുന്നു എന്നാണു സിപി ഐ യുടെ പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button