ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനം നല്‍കിയ പ്രമുഖ വസ്ത്രവ്യാപാരിയായ ബീന കണ്ണന്‍ വന്‍ വിവാദത്തില്‍. മോദിക്കു പട്ടില്‍ തുന്നിയ ഛായാചിത്രമാണ് ബീന കണ്ണന്‍ സമ്മാനിച്ചത്. മോദിയുടെ ഛായാചിത്രത്തിനൊപ്പം ദേശീയ പതാകയും തുന്നിച്ചേര്‍ത്തതാണ് വിവാദത്തിനു കാരണമായത്.
നിയമപ്രകാരം വസ്ത്രത്തിലോ യൂണിഫോമിലോ തൂവാലയിലോ കുഷ്യനിലോ ദേശീയപതാക എംബ്രോയിഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ പാടില്ല. ബീന കണ്ണന്‍ ഇതു ലംഘിച്ചതാണ് വിമര്‍ശനത്തിനു ആധാരം.
ദേശീയ പാതക ചരിഞ്ഞ രീതിയിലാണ് ഈ പട്ടില്‍ ആലേഖനം ചെയ്തത്. ഇതും വലിയ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. ഇതിന്റെ ചിത്രം ബീന കണ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കു വച്ചിരുന്നു. കാഞ്ചീപുരം സാരിയില്‍ തുന്നിയെടുത്ത ഛായാചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡിസംബര്‍ 9നാണ് ബീന കണ്ണന്‍ സമ്മാനിച്ചത്.
Post Your Comments