അബുദാബിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയുള്‍പ്പെടെ ഏഴ് ഏഷ്യന്‍ വംശജരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ സ്ത്രീയും കൊല്ലപ്പെട്ട യുവതിയും ഒരെ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടു പേരും സുഹൃത്തക്കളായിരുന്നു. യുവതിയെ കൊല്ലപ്പെടുത്താനായി മറ്റൊരു എമിറേറ്റില്‍ നിന്ന് സുഹൃത്തായ സ്ത്രീ പുരുഷന്മാരായ പ്രതികളെ വിളിച്ചു വരുത്തുകയായിരുന്നു. അബുദാബി പോലീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അമീര്‍ അല്‍ മുഹൈറിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെടുത്താനും അവരുടെ വസ്തുവകള്‍ മോഷ്ടിക്കാനും വേണ്ടിയാണ് സുഹൃത്തായ സ്ത്രീ പദ്ധതിയിട്ടത്.
സ്ത്രീയുടെ മൃതദേഹം അവരുടെ വീട്ടില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുര്‍ന്ന് പോലീസ് എത്തി സംഭവ സ്ഥലം പരിശോധിച്ചു. 38 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട യുവതിയുടെ പണം, സ്വര്‍ണ്ണാഭരണങ്ങള്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണത്തില്‍ കൊലാപാതകവുമായി ഏഴു പേര്‍ക്കു ബന്ധമുള്ളതായി തെളിഞ്ഞു. പ്രതികളില്‍ ഒരാള്‍ വില്‍ക്കാനായി ആഭരണങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്തത്.
അറസ്റ്റിലായ ഏഴ് പേരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കേസ് ഫയല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments