ദുബായ് : ദുബായിൽ വീട്ടു ജോലിക്കാരിയെ പല തവണ പീഡിപ്പിച്ച 62 കാരനായ സ്പോൺസർ അറസ്റ്റില്‍. ഫിലിപ്പിയന്‍ വീട്ടു ജോലിക്കാരിയെ പ്രതി നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 4 ന് അൽഖുസൈസ് പോലീസ് സ്റ്റേഷനിലേയ്ക്ക് ഇയാൾ മൊഴി നൽകി.
2016 സെപ്തംബറിൽ യു.എ.ഇയിൽ എത്തിയതായി ഒരു വിസാ രേഖയിൽ വെളിപ്പെടുത്തിയിരുന്നു. “പല അവസരങ്ങളിലും അവൻ ബലാൽസംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു, ഓരോ തവണയും താൻ ഇഷ്ടപ്പെട്ടതുപോലെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് അവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
മാർച്ച് മുതല്‍ തന്റെ സ്പോൺസറുടെ ലൈംഗിക പീഡനം ആരംഭിച്ചതായി അവർ പോലീസിനോട് പറഞ്ഞു. അവളുടെ ശരീരത്തിൽ മുറിവുണ്ടായിട്ടുണ്ട്. ഡിസംബർ 24 ന് വിചാരണ തുടരും.
Post Your Comments