2023ല്‍ നടക്കുന്ന 13മത് ഏകദിന ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു. ഇന്ത്യയെയാണ് ലോകകപ്പിനുള്ള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ വെച്ചായിരിക്കും നടക്കുക. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പിന് വേദിയാകുന്നത്. ഫൈനലിൽ ശ്രീലങ്കയോട് ഏറ്റുമുട്ടി ഇന്ത്യ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്.
മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമായിരുന്നു അന്ന് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. നേരത്തെ മൂന്ന് തവണയും അയല്‍രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലോകപ്പ് നടന്നിരുന്നത്. ഇതാദ്യമായാണ് ഇന്ത്യയെ മാത്രമായി ഏകദിന ലോകകപ്പിനുളള വേദിയായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ 2019ലാണ് അടുത്ത ലോകകപ്പ് നടക്കുക. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments