![](/wp-content/uploads/2017/12/jail.jpg)
കണ്ണൂര്‍: സഹതടവുകാരന്റെ മകന്റെ ചികിത്സക്കായി ചുരുങ്ങിയ ദിവസം കൊണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് തടവുകാര്‍ പിരിച്ച് നല്‍കിയത്. പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീപര്യന്തം ശിക്ഷയുഭവിക്കുന്ന ഇടുക്കി ചെറുതോണി സ്വദേശി തോമസിന്റെ മകന് വേണ്ടിയാണ് തടവുകാര്‍ പണം പിരിച്ചത്. ഇവരുടെ ദിവസക്കൂലിയായ 55 രൂപ കൂട്ടി വെച്ചാണ് ഇവര്‍ ഇത്രയും രൂപ കണ്ടെത്തിയത്.
ജയിലില്‍ വിളയിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനത്തിനായെത്തിയ മന്ത്രി വി എസ് സുനില്‍കുമാറിനാണ് പിരിച്ച പണം നല്‍കിയത്. പിന്നീട് ജയില്‍ ദിനാഘോഷ പരിപാടികളുടെ സമാപന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ തുക തോമസിന് കൈമാറി.
Post Your Comments