Latest NewsKeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു

 

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച രാവിലെയാണ് ആനകള്‍ ഇടഞ്ഞത്. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം. മൂന്ന് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു.

ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണന്‍ എന്നീ കൊമ്ബന്‍മാര്‍ പരിഭ്രമിച്ചോടി. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ രവികൃഷ്ണയെ ഉടന്‍ തളച്ചു.ഗുരുതര പരുക്കുകളേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷിനെ (37) തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനയിടഞ്ഞതറിഞ്ഞ് പരിഭ്രമിച്ചോടിയ ദേവകിയമ്മ (63), കണ്ണൂര്‍ സ്വദേശി ഋഷികേശ് (12) എന്നിവര്‍ക്ക് വീണു പരുക്കേറ്റു.

ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോഴാണ് ‘ശ്രീകൃഷ്ണന്‍’ എന്ന കൊമ്പന്‍ ഇടഞ്ഞ് പാപ്പാനെ കുത്തിയത്. അതേസമയം, പാപ്പാനെ കുത്തിയ ശ്രീകൃഷ്ണന്‍ ഓടിക്കയറിയത് വടക്കേനടയിലെ പഴയ വഴിപാടു കൗണ്ടര്‍ കെട്ടിടത്തിലേയ്ക്കാണ്. ഉയരം കുറഞ്ഞ ഇവിടെ കയറിയ ആന പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അരമണിക്കൂറിനു ശേഷം പാപ്പാന്മാര്‍ ആനയെ സുരക്ഷിതമായി ബന്ധിച്ച്‌ ക്ഷേത്രത്തിന് പുറത്തെത്തിച്ച്‌ ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി. കോലവും തിടമ്പും എഴുന്നള്ളിച്ചിരുന്ന ഗോപീകണ്ണന്‍ ഓടി ഭഗവതി ക്ഷേത്രത്തിനു സമീപം എത്തി. ഇതിനിടെ കോലവും തിടമ്പും താഴെ വീണു. ആനപ്പുറത്തിരുന്ന കീഴ്ശാന്തി മേലേടം ഹരി നമ്ബൂതിരി ഭഗവതി ക്ഷേത്രത്തിന്റെ വിളക്കുമാടത്തില്‍ പിടിച്ച്‌ താഴേയ്ക്കു ചാടി രക്ഷപെട്ടു. ആന ഇതിനിടെ ക്ഷേത്രത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വാതിലിലൂടെ കിഴക്കേനടയിലെത്തി ആനക്കോട്ട ലക്ഷ്യംവച്ചു നീങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button