Latest NewsIndiaNews

ആറ് ആനകള്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ടു

ആസാം: ആസാമില്‍ ശനിയാഴ്ച രാത്രി ട്രെയിനിടിച്ച് ആറ് ആനകള്‍ കൊല്ലപ്പെട്ടു. സോണിത്പുര്‍ ജില്ലയിലെ ബാലിപാരയില്‍ ഗോഹട്ടി-നാഹര്‍ലഗുണ്‍ എക്‌സ്പ്രസ് ഇടിച്ചാണ് ആനകള്‍ കൊല്ലപ്പെട്ടത്. റെയില്‍വേ പാളം കടക്കാന്‍ ശ്രമിച്ച അഞ്ച് മുതിര്‍ന്ന ആനകളും ഒരു കുട്ടിയാനയും ഉള്‍പ്പെട്ട ആനക്കൂട്ടത്തെയാണ് ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചത്. വനനശീകരണത്തെ തുടര്‍ന്ന് ആനകള്‍ കൂട്ടമായി ആസാമിലെ ജനവാസമേഖലകളിലേക്ക് എത്തുന്നത് പതിവാണ്. മൂന്നു വര്‍ഷത്തിനിടെ 140 ആനകളാണ് ആസാമില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button