
പത്തനംതിട്ട: ശബരിമലയിലെതിക്കിലും തിരക്കിലും പെട്ട് തീര്‍ഥാടകന്‍ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. അവധി ദിവസങ്ങളായ ഇന്നലെയും ഇന്നും വന്‍ ഭക്തജനത്തിരക്കായിരുന്നു ശബരിമലയില്‍ അനുഭവപ്പെട്ടത്. ആ തിരക്കില്‍ മണിക്കുറുകള്‍ നീണ്ട ക്യൂവില്‍ നിന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ ബാലു കുഴഞ്ഞ് വീഴുകയായിരുന്നു.
കുഴഞ്ഞ് വീണയുടനെ ആശുപത്രിയിലെത്തിച്ചങ്കെിലും ബാലു മരണപ്പെടുകയായിരുന്നു. ബാലുവിന്റെ മൃതദേഹം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി. മണ്ഡല കാലത്ത് ഏറ്റവും കൂടുതല്‍ തിരക്കുകള്‍ അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെയും ഇന്നും. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്.
Post Your Comments