തിരുച്ചിറപ്പള്ളി : മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാനൈകോയില് ആനന്ദേശ്വരം ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു അറസ്റ്റിലായ നടരാജന്. ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുന്ന മകളുടെ സുഹൃത്തായ പെണ്‍കുട്ടി ഇടയ്ക്കിടെ നടരാജന്റെ വീട്ടിലേയ്ക്ക് മകളെ അന്വേഷിച്ച് വരാറുണ്ടായിരുന്നു. ഈ അവസരം നടരാജന് മുതലെടുക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
നടരാജന് ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രൊട്ടക്ഷന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് പ്രകാരമാണ് നടരാജന് അറസ്റ്റ് ചെയ്തത്.
Post Your Comments