KeralaLatest NewsNews

ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തും; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ സഭയുടെ ആശങ്കകൾ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിതല ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൃഷി മന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 150 നോട്ടിക്കൽ മൈൽ വരെ കടന്നുചെന്ന് വിമാനങ്ങൾ പരിശോധന നടത്തുന്നുണ്ട്. അതികഠിനമായ രക്ഷാ ദൗത്യത്തിലാണ് നമ്മുടെ സേനകൾ ഏർപ്പെട്ടിരിക്കുന്നത്. ദൗത്യം ഏറ്റെടുത്തിരിക്കുന്ന സേനാ വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടും നാം കണക്കിലെടുക്കേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരൻ പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button