Latest NewsNewsGulf

ശുചീകരണ തൊഴിലാളിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന്റെ ശിക്ഷയിൽ ഇളവ്

ദുബായ്: ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ക്രൂരമായി മർദിച്ച ശേഷം മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന്റെ ശിക്ഷയിൽ ഇളവ്. 2016 ജൂലൈയിൽ സിറ്റി വാൽക്കിൽ 25 വയസുള്ള നേപ്പാളി യുവതിയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച ആശാരിപ്പണിക്കാരനായ 47 കാരന്റെ ശിക്ഷ 10 വർഷമാക്കിയാണ് കുറച്ചിരിക്കുന്നത്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 15 വർഷം തടവാണ് വിധിച്ചിരുന്നത്.

പീഡനത്തിന് ഇരയായ യുവതി സെക്യൂരിറ്റി ഗാർഡിനെ വിവരം അറിയിക്കുകയും ഇയാൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പാർക്കിങ് ഏരിയയിൽ ഒളിച്ച ആശാരിയെ പൊലീസ് പിടികൂടുകയും ജയിലിൽ അടയ്ക്കുകയും ചെയ്‌തു. തുടർന്ന് വിശദമായ വാദം കേട്ട കോടതി ശിക്ഷയിൽ അഞ്ചു വർഷത്തെ ഇളവ് നൽകുകയായിരുന്നു. അതേസമയം, ശിക്ഷാ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button