Latest NewsKeralaNews

ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം; പോലീസ് സ്വമേധയാ കേസ് എടുത്തു

മലപ്പുറം: മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സ്ത്രീകൾക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്ക്കെതിരായ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്നും എസ്ഐ ബി.എസ്.ബിനു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button