Latest NewsCinemaNewsIndia

പ്രമുഖ ബോളീവുഡ് നായികയ്ക്കുനേരെ ലൈംഗികാതിക്രമം

ന്യൂഡല്‍ഹി: ദങ്കല്‍ സിനിമയിലെ നായിക സൈറ വാസിമിനു നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം. മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര ഫ്ളൈറ്റില്‍ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിമാനത്തില്‍ സൈറയോടൊപ്പമുണ്ടയിരുന്ന സഹയാത്രികനാണ് സൈറയോട് മോശമായി പെരുമാറിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് സൈറ തന്നെ തന്റെ ദുരനുഭവം പങ്കു വെച്ചത്. പങ്കുവെച്ച വീഡിയോയില്‍ സൈറ പലതവണ നിയന്ത്രണം വിട്ട് കരയുന്നുണ്ടായിരുന്നു.

വിമാനത്തില്‍ ടുത്തിരുന്നയാള്‍ ആദ്യം അയാളുടെ കാല് തന്റെ ഇരിപ്പിടത്തിന്റെ കൈയ്യില്‍ വച്ചെന്നും അല്‍പ സമയത്തിന് ശേഷം അയാള്‍ കാലുകൊണ്ട് തന്റെ കഴുത്തിലും മറ്റും സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നും സൈറ പറയുന്നു. വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും അവരത് അവഗണിച്ചെന്നും താരം പരാതിപ്പെടുന്നു. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും താരം വീഡിയോയില്‍ രോഷാകുലയായി ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button