ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരത് വണ്‍. ജിയോഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണ്ണില്‍ വാട്സാപ്പ് ലഭ്യമാക്കിയിരിക്കുന്നത്. വാട്സ്‌ആപ്പിലെ വീഡിയോകോള്‍, ഓഡിയോ മേസേജിങ്, സ്മൈലി, ജിഫ്, ഡോക്യുമെന്റ്സ് തുടങ്ങിയ ഫീച്ചറുകളും ഭാരത് വണിലും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.യൂട്യൂബും ഫെയ്സ്ബുക്ക് ലൈറ്റ് ആപ്പും ഭാരത് വണില്‍ ലഭ്യമാവും. കുറഞ്ഞ ഡാറ്റ മാത്രം ആവശ്യമായതുകൊണ്ടുതന്നെ വേഗത കുറഞ്ഞ 4ജി നെറ്റ് വര്‍ക്കില്‍ പോലും ബഫറിങ് ഇല്ലാതെ വീഡിയോ കാണാന്‍ സാധിക്കും.
2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓഎസിലാണ്. അതുകൊണ്ടുതന്നെ വാട്സ്‌ആപ്പ് വളരെ എളുപ്പത്തില്‍ ഫോണില്‍ ലഭ്യമാക്കാന്‍ മൈക്രോമാക്സിന് സാധിച്ചത്. ഫോണില്‍ വാട്സ്‌ആപ്പ് ലോഗോ പ്രീലോഡഡ് ആയി ഉണ്ടാവുമെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും. 2.4 ഇഞ്ച് വലിപ്പമുള്ള ചെറിയ ഡിസ്പ്ലേയില്‍ വീഡിയോ കാണുമ്പോഴുള്ള പ്രയാസം മാത്രമാണുണ്ടാവുക. കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണില്‍ വാട്സ്‌ആപ്പ്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഭാവിയില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
Post Your Comments