Latest NewsAutomobile

ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് കാലെടുത്ത് വെച്ച് ടിവിഎസ്

ചെന്നൈ ; ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് കാലെടുത്ത് വെച്ച് ടിവിഎസ്
ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന – ഊ​ർ​ജ സ്റ്റാ​ർ​ട്ട​പ്പാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് ഓ​ട്ടോ​മോ​ട്ടീ​വ് ലി​മി​റ്റ​ഡി​ന്‍റെ 14.78 ശ​ത​മാ​നം ഓ​ഹ​രി വാങ്ങി കൊണ്ടാണ് ടി​വി​എ​സ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് കാലെടുത്ത് വെച്ചത്. അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് നടത്തിയതെന്ന് ടി​വി​എ​സ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് ഫ​യ​ലിം​ഗി​ൽ വ്യക്തമാക്കി.

ബം​ഗ​ളൂ​രു ബി​എം​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ നീ​ര​ജ് രാ​ജ്മോ​ഹ​നും നാ​രാ​യ​ൺ സു​ബ്ര​ഹ്മ​ണ്യ​വും ചേ​ർ​ന്ന് 2015 ഡി​സം​ബ​റി​ലാ​ണ് അ​ൾ​ട്രാ വ​യ​ല​റ്റ് എ​ന്ന സ്റ്റാ​ർ​ട്ട​പ് ക​മ്പ​നി തു​ട​ങ്ങി​യ​ത്. 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം 3.21 ല​ക്ഷം രൂ​പ​യാ​ണ് അ​ൾ​ട്രാ​വ​യ​ല​റ്റി​ന്‍റെ വ​രു​മാ​നം. മൂ​ന്നു മോ​ഡ​ലു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ നിരത്തിൽ എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button