അഹമ്മദാബാദ്: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെയായിരുന്നു മോദി കോണ്‍ഗ്രസിനെ എതിരെ രംഗത്തു വന്നത്. കോണ്‍ഗ്രസ് പട്ടേല്‍ സമുദായത്തെ സംവരണ വാഗ്ദാനം നല്കി കബളിപ്പിക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുസ്ലീം സമുദായത്തെ സമാനമായ വാഗ്ദാനം നല്കി കബളിപ്പിക്കുകയാണ്. ഇതിനെക്കുറിച്ച് എല്ലാവര്ക്കും അറിയാം.
എനിക്ക് പട്ടേല്‍ സമുദായത്തോട് പറയാനുള്ളത് ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. കോണ്‍ഗ്രസ് നിങ്ങളെ പറഞ്ഞു പറ്റിക്കുന്നു. അല്ലാത്തപക്ഷം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാനുകൂല്യത്തില്‍ പങ്ക് വെട്ടിക്കുറച്ച് നിങ്ങള്‍ തരാമെന്നു പറയുന്നതായി മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments