സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനപ്പെട്ട ഒരു ഫീച്ചര്‍ കമ്പനി ഒഴിവാക്കുന്നു. മെസേജ് അയക്കുന്നതിനുള്ള സംവിധാനം ഇനി ആപില്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഡയറക്ട് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കും.
സ്‌നാപ്ചാറ്റ് മാതൃകയിലാവും ഡയറക്ടിനെ ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. ചിലി, ഇസ്രായേല്‍, ഇറ്റലി, തുര്‍ക്കി, ഉറുഗ്വേതുടങ്ങിയ രാജ്യങ്ങളിലാവും ആദ്യ ഘട്ടത്തില്‍ പുതിയ ആപ് ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്‌സ് അപ്രത്യക്ഷമാവും. പിന്നീട് മെസേജ് അയയ്ക്കുന്നതിനായി ഡയറക്ട് എന്ന സംവിധാനമാണ് ഉപയോഗിക്കേണ്ടത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇന്‍സ്റ്റഗ്രാമിനകത്ത് തന്നെയാണ് ഡയറക്ട് പ്രവര്‍ത്തിച്ചിരുന്നത്. അത് പ്രത്യേക ആപ്ലിക്കേഷനായ മാറ്റിയാല്‍ കൂടുതല്‍ മികച്ചതാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments