മുംബൈ: വ്യാപാരികള്‍ക്കായി ആര്.ബി.ഐ പുതിയ നയം കൊണ്ടുവരുന്നു. വ്യാപാരികളെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് പുതിയ നീക്കങ്ങളുമായി രംഗത്ത്. കാര്‍ഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരിയില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റും കുറയ്ക്കും. ഇതിലൂടെ കൂടുതല്‍ വ്യാപാരികള്‍ പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.
നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും പി.ഒ.എസ് മെഷീനുകളുടെ എണ്ണത്തില്‍ കാര്യമായ വര്ധനവൊന്നുമുണ്ടായില്ല. 2016-17 സാമ്പത്തിക വര്‍ഷത്തിലുള്ള മെഷീനുകളുടെ എണ്ണം തന്നെയാണ് ഇപ്പോഴും.
പി.ഒ.എസ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ് വ്യാപാരികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് കാരണമാകുന്നത്. ഇടപാടുകളുടെ നിശ്ചിത ശതമാനം എന്ന കണക്കിലാണ് മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് ഈടാക്കുന്നത്. നിലവില്‍ 1000 രൂപ വരെയുള്ള ഇടപാടിന് 0.25 ശതമാനവും, 1000 രൂപ മുതല്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും, 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനവുമാണ് ഫീസ് ഈടാക്കുക.
Post Your Comments