
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്റെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ചില വള്ളങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ വീണ്ടെടുക്കാന്‍ ക്രെയിന്‍ ഉള്ള കപ്പലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
Post Your Comments