ഗുവാഹട്ടി : അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിൽ. ഫോണിൽ മെസേജ് അയച്ചായിരുന്നു ഇവരുടെ ഭീഷണി. കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായതെന്നും, ഭീഷണിക്ക് പിന്നിലെ പ്രേരണ എന്താണെന്ന് അറിയില്ലെന്നും ഹിമന്ത ബിശ്വ പ്രതികരിച്ചു.
അതേസമയം, അന്വേഷണം തുടരുകയാണെന്നും, കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് വ്യക്തമാകൂവെന്നു അസം ഡിജിപി വ്യക്തമാക്കി.
Post Your Comments