കാസര്‍കോട്: മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന് വാഴുന്നോരാണ് മരിച്ചത്. 50 വയസായിരുന്നു. രാമന് വാഴുന്നവരെ നെഞ്ചുവേദന കാരണം സുഹൃത്ത് കാറില്‍ ആശുപത്രിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇരുപത് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയുകയാണ്.
Post Your Comments