വണ്ണം കുറയ്ക്കാനായി എല്ലാവരും പരീക്ഷിച്ചു നോക്കിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ടീ. എന്നാല്‍ ഗ്രീന്‍ടീ കൊണ്ട് മറ്റൊരു പ്രയോജനവും കൂടിയുണ്ട്. കുടിയ്ക്കാന്‍ മാത്രമല്ല ഷാമ്പു ആയും ഗ്രീന്‍ടീ ഉപയോഗിക്കാന്‍ കഴിയും. ഗ്രീന്‍ടീ നമുക്ക് ഷാംപുവാക്കി മാറ്റാനും കഴിയും. എന്നാല്‍ പലര്‍ക്കും അതിനെ കുറിച്ച് കൃത്യമായി അറിുയില്ല.
ഗ്രീന്‍ ടീ ബാഗ് എങ്ങനെയാണ് ഷാമ്പു ആക്കി മാറ്റുന്നതെന്ന് അറിയേണ്ടേ? ഉപയോഗിച്ച ടീബാഗുകള്‍ 200 മില്ലി വെള്ളത്തില്‍ സൂക്ഷിക്കുക. പിന്നീട് ആ വെള്ളം 25 മിനിറ്റ് ചൂടാക്കുക. ശേഷം അതു പുറത്തെടുത്ത് തണുക്കാന്‍ അനുവദിക്കുക. തണുത്തശേഷം 200മില്ലി സോപ്പുവെള്ളവും ഒരു ടേബിള്‍സ്പൂണ്‍ ഒലിവോയിലും അതിലേക്ക് ചേര്‍ക്കുക. നല്ല സുഗന്ധം വേണമെന്നുണ്ടെങ്കില്‍ അല്പം റോസ് വാട്ടറും ചേര്‍ക്കാം. ഇതോടെ ഷാംപു റെഡിയായി.
ഗ്രീന്‍ടീ ഷാപുവിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇത് ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ നിങ്ങള്‍ കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. കാരണം ഇതില്‍ യാതൊരു കെമിക്കലും അടങ്ങിയിട്ടില്ല. ഗ്രീന്‍ടീ ഷാപു മുടിയില്‍ നന്നായി പുരട്ടിയശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ മതിയാകും. ഗ്രീന്‍ടീ ഷാപു ഒരേസമയം ഷാപുവിന്റെയും കണ്ടീഷണറിന്റെയും ഗുണം നല്‍കും.
Post Your Comments