Latest NewsKerala

സമരം ഒത്തു തീർപ്പായി

കൊച്ചി ;ചെല്ലാനം സമരം ഒത്തുതീർപ്പായി. സമരക്കാരുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർന്നത്. കടൽഭിത്തി നിർമാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഭിത്തി നിർമാണം തുടങ്ങിയില്ലെങ്കിൽ വീണ്ടും സമരം. ചെല്ലാനത്തെ തകർന്ന വീടുകൾ പരിശോധിച്ച് വേണ്ട സഹായം നൽകും. മൂന്നു ദിവസത്തിനുള്ളിൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനും സൗജന്യ റേഷൻ നൽകാനും തീരുമാനം. സമരക്കാർ അല്പസമയത്തിനകം സമരം അവസാനിപ്പിച്ചതായി അറിയിക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടർന്നാണ് കടൽഭിത്തി എന്ന ആവശ്യവുമായി ചെല്ലാനം നിവാസികൾ കഴിഞ്ഞ ആറു ദിവസമായി സമരം നടത്തി വന്നത്. ഓഖി ചുഴലിക്കാറ്റിൽ വീടുകൾക്കൊപ്പം രണ്ട് ജീവനും ചെല്ലാനംകാർക്ക് നഷ്ടമായി. ഓരോ കടൽക്ഷോഭത്തിന് ശേഷവും കല്ല് പെറുക്കി കൂട്ടി കടൽഭിത്തിയെന്ന പേരിട്ട് അധികൃതർ മടങ്ങുമെന്ന് ചെല്ലാനത്തുകാര്‍ ആരോപിച്ചു. വാഗ്ദാനങ്ങൾ മാത്രം നൽകി അധികൃതർ മടങ്ങുന്നു. ഇതിനെ തുടർന്നാണ് മരണം വരെ സമരം എന്ന കടുത്ത തീരുമാനത്തിലേക്ക് ഇവരെ നയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button