മുംബൈ: ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവം അറിയുന്നത് 13 വർഷങ്ങൾക്ക് ശേഷം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഇവർ ബന്ദികളാക്കിയ നാല് യുവതികളെ വെച്ചായിരുന്നു ഇവരുടെ അനാശാസ്യം. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡിനെത്തി.
ഇവിടെ എത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. ഫരീദാ ഭാരതി എന്ന യുവതിയാണ് ഇത്തരത്തിൽ സ്ത്രീകളെ ബന്ദികളാക്കി അനാശാസ്യം നടത്തിയിരുന്നത്. ഇവരെയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ര്‍ത്താവ് സഹദേവിനെ ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഫരീദ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പൊലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
Post Your Comments