KeralaLatest NewsNews

സ്ത്രീ സുരക്ഷയ്ക്ക് 10,000 പൊലീസുകാർക്ക് പരിശീലനം നല്‍കും

തിരുവനന്തപുരം: സ്ത്രീ സുരക്ഷയും തുല്യപരിഗണനയും ഉറപ്പാക്കാൻ 10,000 പൊലീസുകാർക്ക് പരിശീലനം നൽകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. പൊലീസിൽ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാ ചുമതലകളും നിർവഹിക്കാൻ കഴിയുന്ന തരത്തിൽ സേനയെ പുന:സംഘടിപ്പിക്കും.

ഇതിനായി ഡിസംബർ, ജനുവരി മാസങ്ങളിൽ ജെൻഡർ ശിൽപശാലകൾ സംഘടിപ്പിക്കും. ഡിവൈ.എസ്.പിമാർ, സി.ഐ.മാർ, എസ്.ഐമാർ എന്നിവർക്കായി തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടത്തിയ സംസ്ഥാനതല ശില്പശാലയിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷക്കായുള്ള വനിതാ ഹെൽപ്‌ലൈൻ, പിങ്ക് പട്രോൾ, ജില്ലാസംസ്ഥാന വനിതാ സെല്ലുകൾ, നിർഭയ, പഞ്ചായത്തുതല അദാലത്ത്, സ്വയംരക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കുമെന്നും ഡി.ജി.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button